പാ­­­വപ്പെ­­­ട്ടവർ­­ക്ക് വി­­­ദഗ്ദ്ധ ചി­­­കി­­­ത്സ ലഭ്യമാ­­­ക്കും : മന്ത്രി­­­ ശൈ­­­ലജ


കണ്ണൂർ : വൻകിട കോർപറേറ്റ്-സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന അതേ സാങ്കേതികത്തികവുള്ള ചികിത്സ നാട്ടിലെ പാവപ്പെട്ടവർക്കും ലഭ്യമാക്കാൻ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ ശൈലജ. ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഗവ. ആശുപത്രികളിൽ 4,300 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഇത് സർവകാല റെക്കോർഡാണ്. എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മേയർ ഇ.പി.ലത അദ്ധ്യക്ഷത വഹിച്ചു. 

പി.കെ.ശ്രീമതി എംപി ആരോഗ്യ ദിനാചരണ സന്ദേശം നൽകി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.നാരായണ നായ്ക്, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. സി.കെ.ജഗദീശൻ, സംസ്ഥാന ഡപ്യൂട്ടി എജ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫിസർ ആർ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed