ഇ-പോസ്‌ യന്ത്രങ്ങൾ‍ അടു­ത്തമാ­സം മു­തൽ‍ പ്രവർത്തി­ക്കും


പാലക്കാട്‌ : പാലക്കാട് ജില്ലയിലെ മുഴുവൻ‍ റേഷൻ‍ കടകളിലും അടുത്ത മാസം മുതൽ‍ ഇ-പോസ്‌ യന്ത്രങ്ങൾ‍ പ്രവർ ത്തിച്ചു തുടങ്ങും. ഇതോടെ ആധാറുമായി ബന്ധിപ്പിച്ച റേഷൻ‍ കാർ‍ഡുടമകൾ‍ക്ക്‌ വിരലടയാളം രേഖപ്പെടുത്തി റേഷന്‍ വാങ്ങാം. 943 റേഷൻ വിതരണ കേന്ദ്രങ്ങളാണ്‌ ജില്ലയിൽ‍ ആകെയുള്ളത്‌. ഇ-പോസ്‌ യന്ത്രങ്ങളിൽ‍ രേഖപ്പെടുത്തിയുള്ള റേഷൻ‍ വിതരണം ആരംഭിച്ചാലും രണ്ടോ മൂന്നോ ആഴ്‌ചവരെ പഴയപടി പുസ്‌തകത്തിൽ‍ രേഖപ്പെടുത്തിയുള്ള വിതരണത്തിനും നിർ‍ദ്ദേശം നൽ‍കിയിട്ടുണ്ട്‌.

പാലക്കാട്‌ താലൂക്കുകളിൽ‍ മാർ‍ച്ച്‌ ആദ്യവാരം ഇ-പോസ്‌ യന്ത്രങ്ങൾ‍ വിതരണം ചെയ്‌തിരുന്നു. 21, 22, 23 തീയതികളിൽ‍ യന്ത്രങ്ങളുടെ വിതരണം പൂർ‍ത്തിയാക്കിയതായി ജില്ലാ സിവിൽ‍ സപ്ലൈസ്‌ ഓഫീസർ‍ പറഞ്ഞു. ഓരോ മാസവും വാങ്ങയതും റേഷൻ‍ കടകളിൽ‍ നിലവിലുള്ള സ്റ്റോക്ക്‌ വിവരങ്ങൾ‍ ഉൾ‍പ്പെടെ എല്ലാം ഇതോടെ കാർ‍ഡുടമയുടെ മൊബൈലിൽ‍ സന്ദേശ രൂപത്തിൽ‍ എത്തും. ഇതോടെ റേഷൻ‍ ക്രമക്കേടിന്‌ അവസാനമാകുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ‍ അറിയിച്ചു.

സംസ്ഥാനത്ത്‌ നടപ്പാക്കുന്ന ഇ പോസ്‌ മെഷീന്റെ ചുമതല വിഷൻ‍ ടെക്‌ എന്ന സ്വകാര്യ സ്ഥാപനത്തിനാണ്‌. ആധാർ‍ കാർ‍ഡുമായി ബന്ധിപ്പിച്ച കാർ‍ഡുടമകൾ‍ക്ക്‌ പകരം മറ്റ്‌ ബന്ധുക്കൾ‍ക്കും സുഹൃത്തുക്കൾ‍ക്കും ആ കാർ‍ഡുപയോഗിച്ച്‌ റേഷൻ‍ വാങ്ങാം. ഇത്‌ വയോജനങ്ങൾ‍ക്ക്‌ ഏറെ ഉപയോഗപ്പെടുന്നതാണ്‌. കൂടാതെ റേഷൻ കാർ‍ഡ്‌ ഉടമകൾ‍ക്ക്‌ ജില്ലയിലെ ഏത്‌ റേഷൻ‍ വിതരണ കേന്ദ്രങ്ങളിൽ‍ നിന്നും സാധനങ്ങൾ‍ വാങ്ങാം. 

അടുത്ത ഘട്ടം എന്ന നിലയിൽ‍ ഇലക്‌ട്രോണിക്‌ ത്രാസുമായി ഇ-പോസ്‌ മെഷീൻ‍ ബന്ധിപ്പിക്കുന്നതോടെ കാർ‍ഡ്‌ ഉടമയ്‌ക്ക് അവകാശപ്പെട്ട കൃത്യമായ അളവിൽ‍ റേഷൻ‍ സാധനങ്ങൾ ലഭ്യമാകും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed