ഇരു­ചക്ര വാ­ഹനങ്ങൾ‍ പോ­ലീസ് ഇനി­ പി­ന്തു­ടർ‍­ന്ന് പി­ടി­കൂ­ടി­ല്ല


ആലുവ : പോലീസ് കൈ കാണിച്ചിട്ടും നിർ‍ത്താതെ പോകുന്ന ഇരുചക്രവാഹനങ്ങൾ‍ പിന്തുടർ‍ന്ന് പിടികൂടരുതെന്ന് റൂറൽ‍ എസ്.പി. എ.വി. ജോർ‍ജ് നിർ‍ദ്ദേശം നൽ‍കി. നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങളെടുത്ത ശേഷം തുടർ‍നടപടികൾ‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 

പോലീസ് പിന്തുടരുന്നത് അപ കടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർ‍ദ്ദേശം. പോലീസിന്റെ വാഹന പരിശോധനയ്ക്കും പെരുമാറ്റത്തിനുമെതിരേ പരാതിയുയർ‍ന്നതിനെ തുടർ‍ന്ന് റൂറൽ‍ എറണാകുളം ജില്ലയിലെ സി.ഐമാർ‍ ഹൈവേ പോലീസ്, സ്‌പൈഡർ‍ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ക്ലാസ് നടത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്ലാസ്. എറണാകുളം ജില്ലാ നാർ‍ക്കോട്ടിക് സെൽ‍ എ.എസ്.പി സുജിത്ത് ദാസ് ക്ലാസ് നയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed