േദശീയപാതകളിൽ ഓരോ രണ്ട് കിലോമീറ്ററിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു
തൃശ്ശൂർ : ദേശീയപാതകളിൽ ഓരോ രണ്ട് കിലോമീറ്ററിലും മോട്ടോർ വാഹനവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. അതിവേഗം നിയന്ത്രിക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങളിലേർപ്പെട്ട വാഹനം കണ്ടെത്താനും ഇത് പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തിൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയാണ് ക്യാമറ സ്ഥാപിക്കുക. ഇതിന്റെ പ്രാരംഭപ്രവർത്തനം ആരംഭിച്ചു. 54.4 കിലോമീറ്ററിൽ 27 ക്യാമറയാണ് ഘടിപ്പിക്കുന്നത്.
കെൽട്രോണിനാണ് നടത്തിപ്പ് ചുമത ല. പദ്ധതിക്കായി പ്രത്യേക കണ്‍ട്രോൾ റൂം തുറക്കും. കുറ്റകൃത്യങ്ങളിലേർപ്പെട്ട വാഹനം റോഡിലുണ്ടെങ്കിൽ കണ്ടെത്താൻ പ്രത്യേക സോഫ്‌റ്റുവെയർ തയ്യാറാക്കും. പോലീസുമായി സഹകരിച്ചാണ് ഇത് പ്രവർത്തിപ്പിക്കുക. പിടികൂടേണ്ട വാഹനങ്ങളുടെ നന്പറുകൾ ഇതിൽ രേഖപ്പെടുത്തും. അവ നിരത്തിലിറങ്ങിയാൽ വിവരം പോലീസിന് കിട്ടുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
റോഡ്പണി പൂർത്തിയായാൽ വടക്ക ഞ്ചേരി മുതൽ മണ്ണുത്തി വരെ ക്യാമറകൾ സ്ഥാപിക്കും. മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ രണ്ട് കിലോമീറ്ററിൽ പുനഃക്രമീകരിക്കും. അതിവേഗം പിടികൂടുകയാണ് ലക്ഷ്യമെന്നതിനാൽ ഗതാഗത സിഗ്നലുകൾക്ക് അടുത്തുള്ള ക്യാമറകൾ മാറ്റിസ്ഥാപിക്കും. ക്യാമറയിൽ പതിയുന്ന അതിവേഗമല്ല, രണ്ട് ക്യാമറകളുടെ ദൂരത്തിൽ വാഹനം കടന്നുപോകാനെടുത്ത സമയം കണക്കാക്കിയാണ് പിഴയിടുക. വാഹനം കടന്നുപോകുന്ന എവിടെയെങ്കിലും അതിവേഗം കണ്ടെത്തിയാൽ 400 രൂപയാണ് പിഴ. േദശീയപാതയിൽ കാറുകൾക്ക് 90 കിലോമീറ്ററാണ് മണിക്കൂറിലെ പരമാവധി വേഗം നിശ്ചയിച്ചിരിക്കുന്നത്.

