സൗ­ദി­യിൽ എട്ട് മേ­ഖലകളിൽ‍ കൂ­ടി­ സ്വദേ­ശി­വൽക്കരണം


ജിദ്ദ : സൗദി അറേബ്യയിൽ എട്ടുമേഖലകളിൽ കൂടി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു. ട്രക്ക് ഡ്രൈവർ, കേടായ വാഹനങ്ങൾ‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ജോലി എന്നിവയും ഇതിലുൾപ്പെടും. 

ജനുവരിയിൽ 12 മേഖലകളിൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചതിന് പുറമെയാണ് എട്ടുമേഖലകളിൽ കൂടി ഇത് നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അൽ ഗഫീസ് അനുമതി നൽകിയത്. 

വ്യാവസായികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവർ,കേടായ വാഹനങ്ങൾ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ഡ്രൈവർ എന്നീ തസ്തികകളിൽ ഏപ്രിൽ 17 മുതലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. 

തപാൽ സേവനം, ഇൻഷുറൻസ് എന്നീ മേഖലകളിൽ ജൂൺ 15−നകം സ്വദേശിവൽക്കരണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed