ബി­.എസ്.എൻ‍.എൽ ലാ­ൻ­ഡ് ലൈ­നിൽ നി­ന്ന് സന്പൂ­ർ­ണ സൗ­ജന്യകോ­ൾ


കണ്ണൂർ : ബി.എസ്.എൻ.എൽ ലാൻഡ് ലൈനിൽ നിന്ന് ഇനി എല്ലാ നെറ്റ്്വർക്കിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവിൽ നഗരപ്രദേശങ്ങളിൽ 240 രൂപ മാസവാടകയ്ക്ക് ലാൻഡ് ലൈനിൽ നിന്ന് ബി.എസ്.എൻ.എൽ മൊബൈലിലേക്കും ലാൻഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യമായി വിളിക്കാൻ കഴിഞ്ഞിരുന്നത്. ഇനിമുതൽ എല്ലാ നെറ്റ്്വർക്കിലേക്കും സൗജന്യ കോൾ ലഭ്യമാകും.

ഇപ്പോൾ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും അതേപടി തുടരും. രാത്രി പത്തരമുതൽ രാവിലെ ആറുമണിവരെയും ഞായറാഴ്ച ദിവസം മുഴുവനുമാണ് ലാൻഡ് ലൈനിൽ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളിൽ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും.

കേരളാസർക്കിളിൽ മാത്രമാണ് ഈ താരിഫ് പരിഷ്കരണം നടപ്പിലാക്കുന്നത്. രാജ്യത്ത് നിലവിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്നതും കേരളാസർക്കിൾ തന്നെയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed