റി­ലയൻ­സ് കമ്മ്യൂ­ണി­ക്കേ­ഷൻ­സി­ന്റെ­ ആസ്തി­ വി­ൽ­പ്പനക്കെ­തി­രെ­ എസ്.ബി­.ഐ


മുംബൈ : ആസ്തികൾ വിറ്റഴിച്ച് കടബാദ്ധ്യത തീർക്കാനുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ നീക്കത്തിനെതിരെ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നു. ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ജിയോയ്ക്ക് ആസ്തികൾ കൈമാറി കടബാദ്ധ്യത തീർക്കാൻ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) നീക്കം തുടങ്ങിയിരുന്നു. ഡിസംബറിൽ ഇത് സംബന്ധിച്ച് ഇരു കന്പനികളും ധാരണയിലും എത്തുകയും ചെയ്തിരുന്നു.

എന്നാൽ, സ്വീഡിഷ് കന്പനിയായ എറിക്സൺ മാർച്ച് അഞ്ചിന് ആർബിട്രേഷൻ ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി റിലയൻസിന്റെ ആസ്തി വിൽപ്പന നീക്കം തടഞ്ഞു. എറിക്സണ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് 1,012 കോടി രൂപ നൽകാനുണ്ട്. കേസ് ട്രൈബ്യൂണൽ ജൂൺ 9ന് പരിഗണിക്കാനിരിക്കെ, വിധിക്കെതിരെ കഴിഞ്ഞദിവസം അനിൽ അംബാനി ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതിയും തള്ളിയതോടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് എസ്.ബി.ഐയും നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്. 

കന്പനിയുടെ ആസ്തി വിറ്റഴിക്കാനുള്ള പ്രാഥമിക അവകാശം വായ്പ നൽകിയ കൺസോർഷ്യത്തിനാണെന്നാണ് എസ്.ബി.ഐയുടെ വാദം. ഇത് സാധൂകരിക്കുകയാണ് സുപ്രീംകോടതിയെ സമീപിക്കുന്നതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. 25,000 കോടി രൂപ മൂല്യമുള്ള വയർലെസ് ആസ്തികൾ ജിയോയ്ക്ക് വിറ്റഴിക്കുകയും ആ തുക വായപാബാദ്ധ്യത കുറയ്;ക്കാൻ ഉപയോഗിക്കുകയുമായിരുന്നു ആർകോമിന്റെ പദ്ധതി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed