ബഹ്റൈൻ മാ­ർ­ത്തോ­മ്മ ഇടവക സ്ഥാ­പക വൈ­ദി­കൻ നാ­ട്ടിൽ നി­ര്യാ­തനാ­യി­


മനാമ : ബഹ്‌റൈൻ മാർത്തോമ്മ ഇടവകയുടെ സ്ഥാപക വൈദികനും തിരുവനന്തപുരം മാർത്തോമ്മ സഭയിലെ മുതിർന്ന വൈദികനും പ്രമുഖ കൺവൻഷൻ പ്രാസംഗികനുമായ എ.ഒ ഉമ്മൻ കശ്ശീശ്ശ (83) നാട്ടിൽ നിര്യാതനായി. കോട്ടയം, മേപ്രാൽ, കുവൈത്ത്്, ബഹ്‌റൈൻ, കുന്ദംകുളം, പുത്തൻകാവ്, മദ്രാസ്, തിരുവല്ല, തിരുവനന്തപുരം, കോഴഞ്ചേരി, കൊല്ലം, കായംകുളം, ഫോർട്ട് കൊച്ചി എന്നീ സ്ഥലങ്ങളിലായി 20ൽ പരം ഇടവകകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. 

1963−65 കാലയളവിൽ ബഹ്‌റൈനിൽ 144 അംഗങ്ങളുമായി ആരംഭിച്ച ഇടവക ഇന്ന് ആയിരത്തിലധികം അംഗങ്ങളുള്ള ഇടവകയായി വളർന്നുകൊണ്ടിരിക്കുന്നു. അറേബ്യൻ− ഗൾഫ് രാജ്യങ്ങളിലെ ആദ്യ മാർത്തോമ്മ വികാരിയായിരുന്നു എ.ഒ ഉമ്മൻ കശ്ശീശ്ശ. മാർത്തോമ്മ സഭാ കൗൺസിൽ അംഗം, സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മിറ്റി അംഗം, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഗവർണറിംഗ് കമ്മിറ്റി അംഗം, വൈദിക സെമിനാരി ചാപ്ലെയ്ൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ ഉമ്മൻ (കവിയൂർ കരവേലിൽ ഇളന്പാശ്ശേരിൽ കുടുംബാംഗം). മക്കൾ: റവ. എം.ഒ ഉമ്മൻ ജൂനിയർ (വികാരി, സെന്റ് തോമസ് മാർത്തോമ്മ പള്ളി, പാറ്റൂർ), ഡോ. എം.ജി ഉമ്മൻ (കോഴിക്കോട്, ഐ.എച്ച്.എം.എ മുൻ ദേശീയ പ്രസിഡണ്ട്), ഫിലിപ്പ് ഉമ്മൻ (ഫേബ കന്പ്യൂട്ടേഴ്സ്, തിരുവനന്തപുരം) മരുമക്കൾ: സൂസൻ ഉമ്മൻ, ഡോ. ആനി ഉമ്മൻ (ഗവ. ചീഫ് മെഡിക്കൽ ഓഫീസർ, കോഴിക്കോട്), സുജ സൂസൻ തോമസ് (എൽ.ഐ.സി. തിരുവനന്തപുരം). സംസ്കാരം പാറ്റൂർ മാർത്തോമ്മ പള്ളിയിൽ നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed