കഞ്ഞി­ക്കു­ഴി­ ഐ.ടി­.ഐയിൽ സംഘർ­ഷം: കെ­.എസ്.യു­ പ്രവർ­ത്തകർ­ക്ക് പരി­ക്കേ­റ്റു­


അടിമാലി: കഞ്ഞിക്കുഴി ഐ.ടി.ഐയിലുണ്ടായ സംഘർഷത്തിൽ ചെയർമാൻ ഉൾപ്പെടെ കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. കഞ്ഞിക്കുഴി ഐ.ടി.ഐയിൽ കഴിഞ്ഞ ദിവസം യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ കെ.എസ്.യു സ്ഥാനാർത്ഥികളും ജയിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് കെ.എസ്.യു പ്രവർത്തകർ കോളേജിൽ മധുരം വിതരണം ചെയ്യുന്ന സമയത്ത് പ്രകടനവുമായി എത്തിയ എസ്.എഫ്.ഐ− കെ.എസ്.സി (എം) പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ കോളേജ് യൂണിയൻ ചെയർമാൻ അനന്ദു ടി.എസ്. ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ആക്രമണത്തിൽ അനന്ദുവിന്റെ ഒരു പൽൽ നഷ്ടപ്പെട്ടു. പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ധലം സെക്രട്ടറി ഷിന്റോ മൈലാടിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി ആക്ഷേപമുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇത്തരം മാർഗങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ കെ.എസ്.യു സമര പോരാട്ടങ്ങളുമായി മുന്പോട്ട് പോകുമെന്നും ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ നിതിൻ ലൂക്കോസ്, സന്തോഷ് എം ബാലൻ, അനിൽ കനകൻ എന്നിവർ പറഞ്ഞു. പരിക്കേറ്റ കോളേജ് ചെയർമാൻ അനന്ദു കെ.എസ്, യൂണിറ്റ് സെക്രട്ടറി ജിനിൽ പി.പി, യൂത്ത് കോൺഗ്രസ് നേതാവ് ഷിൻറ്റോ മൈലാടി എന്നിവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed