മധു­­­വി­­­ന്റെ­­­ മരണത്തിൽ‍ ഒന്നാം പ്രതി­­­ സംസ്ഥാ­­­ന സർ‍­­ക്കാർ‍ : എം.ടി­­­ രമേ­­­ശ്‌


കോഴിക്കോട് : അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ ക്രൂരമായ കൊലപാതകത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് വായ മൂടിക്കെട്ടി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മധു ഉൾപ്പെടെയുള്ളവരെ ആദിവാസികളെ പട്ടിണിയിലേക്ക് തള്ളിവിട്ട ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ആദിവാസി വിഭാഗങ്ങൾക്കായി കേന്ദ്രസർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതാണ് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാക്കിയത്. മധുവിന്റെ കൊലപാതകത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എ.കെ. ബാലൻ രാജിവെക്കണം. പോലീസും സർക്കാരും തമ്മിൽ ഗൂഢാലോചന നടത്തിയാണ് മധുവിന്റെ മൃതദേഹം തൃശൂരിലെത്തിച്ചത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും അന്തിമോപചാരമർപ്പിക്കാനാണിത്. ഇത് കേരളത്തിന് അങ്ങേയറ്റം മാനക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ അദ്ധ്യക്ഷനായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed