ലൈ­­­സൻസി­­­ല്ലാ­­­തെ­­­ വയറിംഗ് ജോ­­­ലി­­­ ചെ­­­യ്യു­­­ന്നവർ‍­­ക്കെ­­­തി­­­രെ­­­ നടപടി­­­ : മന്ത്രി­­­


തിരൂർ‍ : ലൈസൻസില്ലാതെയും മുൻ‍പരിചയമില്ലാതെയും വയറിംഗ് ജോലിചെയ്യുന്നവർ‍ക്കെതിരേ നടപടി സർ‍ക്കാർ‍ ശക്തമാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. തിരൂർ‍ ടൗൺഹാളിൽ‍ നടന്ന ഇലക്ട്രിക്കൽ‍ വയർ‍മെൻ‍, സൂപ്പർ‍വൈസർ‍ ആൻ‍ഡ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി മലപ്പുറം ജില്ലാസമ്മേളനം വീഡിയോ കോൺ‍ഫറൻ‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ലൈസൻ‍സില്ലാതെ വയറിംഗ് ചെയ്യുന്നത് അപകടം വർ‍ദ്ധിക്കാൻ‍ ഇടയാക്കുമെന്നും സംഘടന ഇതിനെതിരേ ബോധവൽകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ജാഫർ‍ ചേളാരി അദ്ധ്യക്ഷനായി. നഗരസഭാദ്ധ്യക്ഷൻ‍ എസ്. ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. പി.എ ബാവ, എസ്. ദിനേശ്, പി.ഒ. അഹമ്മദ്‌റാഫി, പി.പി. ഗോകുൽ‍ദാസ്, കെ.എം. മൊയ്തീന്‍, അഷ്‌റഫ് ചുങ്കത്തറ, എ.കെ. പ്രശാന്ത് എന്നിവർ‍ പ്രസംഗിച്ചു.തൊഴിലാളിസംഗമവും മുൻ‍കാല ഇലക്ട്രീഷ്യന്‍മാരെ ആദരിക്കലും വിവിധ കന്പനികളുടെ ഉൽപ്പന്നപ്രദർ‍ശനവും നടത്തി. ജാഫർ‍ ചേളാരി അദ്ധ്യക്ഷനായി. 

സി. മമ്മൂട്ടി എം.എൽ‍.എ മുഖ്യാതിഥിയായി. ബാലതാരംബേബി ശിവാനികൃഷ്ണ, കെ. മുഷ്താഖ് അലി, പി. റഫീഖ്, കെ. ജയചന്ദ്രൻ‍, എം. സുബീഷ്, കെ. അലി. എം. നസീർ‍, കെ.പി പ്രകാശൻ‍, കെ.പി വിശ്വനാഥൻ‍, പി. ഷാജഹാൻ, പ്രസംഗിച്ചു. വൈദ്യുതി ബോർ‍ഡ്കരാർ‍ ജീവനക്കാരെ നിയമിക്കുന്പോൾ‍ അംഗീകൃത വയറിംഗ് തൊഴിലാളികൾ‍ക്ക് മുൻ‍ഗണന നൽ‍കണമെന്ന് സമ്മേളനം സർ‍ക്കാരിനോടാവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed