ഗെയിൽ പദ്ധതി : വീട് നഷ്ടപ്പെടുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് കലക്ടർ
മലപ്പുറം : ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് കളക്ടർ അമിത് മീണ. അലൈൻമെന്റ് ഓരോരുത്തരെയും കാണിച്ച് ബോധ്യപ്പെടുത്താൻ തയാറാണ്. പദ്ധതിയുടെ ഭാഗമായി ഏഴുകോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും ജില്ലാ വികസനസമിതി യോഗത്തിൽ കലക്ടർ അറിയിച്ചു.
റോഡപകടം കുറയ്ക്കാൻ ശക്തമായ നടപടി സ്വീകരിക്കും. അപകടങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഗതാഗത വകുപ്പും പോലീസും പരിശോധന കർശനമാക്കും. ബ്ലാക്സ്പോട്ടുകൾ കണ്ടെത്തി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. മയക്കുമരുന്ന് വിൽപ്പന തടയാൻ ബസ്സ്റ്റാൻഡുകളിലും സ്കൂൾ പരിസരങ്ങളിലും പ്രത്യേക പരിശോധന നടത്തും. കഞ്ചാവിന് പുറമെ മറ്റ് മാരകമായ മയക്കുമരുന്നുകളും ജില്ലയിൽ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ യോ
ഗത്തിൽ അറിയിച്ചു.
മലപ്പുറം ഫ്ളൈ ഓവർ സംബന്ധിച്ച പുരോഗതിറോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനോട് ആവശ്യപ്പെടും. വരൾച്ച നേരിടാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. നിർമ്മാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ വേഗം പൂർത്തിയാക്കും. ജില്ലയിൽ നൂറുശതമാനം കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 61.19 ശതമാനം തുക വിനിയോഗിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസർ പി പ്രദീപ് കുമാർ അറിയിച്ചു.
സംസ്ഥാനാവിഷ്കൃത പദ്ധതികളിൽ 68.40 ശതമാനമാണ് ചെലവഴിച്ചത്. മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിയോഗം 61.72 ശതമാനമാണ്. ഫണ്ടിന്റെ ശരാശരി വിനിയോഗം 65.02 ശതമാനമാണെന്നും ഇത് ജനുവരിവരെയുള്ള കണക്കാണെന്നും ജില്ലാ പ്ലാനിംഗ് ഓഫീസർ പറഞ്ഞു. പി.വി അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ വിഅബ്ദുറഹ്്മാൻ, പി.കെ ബഷീർ, ട.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗം സലിം കുരുവന്പലം എന്നിവർ പങ്കെടുത്തു.

