കണ്ണൂ­രിൽ‍ മന്ത്രി­ കടന്നപള്ളി­ രാ­മചന്ദ്രന് നേ­രെ­ യൂ­ത്ത് കോ­ൺ‍ഗ്രസ് പ്രവർ‍­ത്തകരു­ടെ­ കരി­ങ്കൊ­ടി­


കണ്ണൂർ‍ : യൂത്ത് കോൺ‍ഗ്രസ്സ് പ്രവർ‍ത്തകർ കണ്ണൂരിൽ‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന് നേരെ കരിങ്കൊടി കാണിച്ചു. ശുഹൈബിന്റെ പിതാവിന്റെ പരാതിയിൽ‍ ഒരു മറുപടി പോലും നൽ‍കാൻ സർ‍ക്കാർ‍ തയ്യാറാക്കാത്തതിൽ‍ പ്രതിഷേധിച്ചാണ് കരിങ്കൊടി. 

ശുഹൈബിന്റെ കൊലപാതകം നടന്ന് 12 ദിവസം പിന്നിടുകയാണ്. പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അന്വേഷണത്തിലെ അപാകതകൾ‍ ചൂണ്ടിക്കാട്ടി കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ‍ ഒരു മറുപടി പോലും നൽ‍കാൻ സർ‍ക്കാർ‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺ‍ഗ്രസ് പ്രവർ‍ത്തകർ‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരെ കരിങ്കൊടി കാട്ടിയത്.

അതേസമയം ആർ‍.എം.പി നേതാവ് കെ.കെ രമ, കെ. സുധാകരനെ സമരപന്തലിൽ‍ സന്ദർ‍ശിച്ചു. ശുഹൈബിനെ കൊന്നവരെയും, കൊല്ലിച്ചവരെയും പിടികൂടമെന്നും, മാധ്യമ പ്രവർ‍ത്തകരുടെ ഫോൺ കോൾ‍ ചോർ‍ത്തുന്നത് മുന്പ് ടി.പി കേസിലും ഉണ്ടായിരുന്നെന്നും, ഭരണ സ്വാധീനം ഉപയോഗിച്ച് കൊലക്ക് നേത്യത്വം നൽ‍കിയവരെ രക്ഷിക്കാനാണ് സർ‍ക്കാർ‍ ശ്രമിക്കുന്നതെന്നും കെ.കെ രമ ആരോപിച്ചു.

സർ‍ക്കാർ‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ‍ നാളെ ആരംഭിക്കുന്ന നിയമസഭ സ്തംഭിപ്പിക്കുമെന്ന് കോൺ‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ‍ പറഞ്ഞു. അതേസമയം കെ സുധാകരന്റെ സമരം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. സുധാകരന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. ആശുപത്രിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട് ഡി.എം.ഒ കലക്ടർ‍ക്ക് റിപ്പോർ‍ട്ട് കൈമാറി. സുധാകരന്റെ ഒപ്പം നിരാഹാര പന്തലിൽ‍ കണ്ണൂരിലെ കോൺ്രസ്സിലെ രക്തസാക്ഷികളുടെ കുടുബങ്ങളും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്.

ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ എ.കെ.ജി നഗറിൽ മന്ത്രിയെ  കൈയ്യേറ്റം ചെയ്തു. നാലംഗംസംഘമാണ്  മന്ത്രിയെ കൈയേറ്റം ചെയ്തത്. കോൺ‍ഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവസമയത്ത് ഗണ്‍മാൻ മാത്രമാണ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. എന്നാൽ പ്രതികളാരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed