ല​ഹ​രി​­​ക്കാ​­​യി­ മ​രു​­​ന്നു​­​ക​ളു​­​ടെ­ ഉ​പ​യോ​­​ഗം : മെഡി​­​ക്ക​ൽ സ്റ്റോ​­​റു​­​ക​ളി​ൽ പ​രി​­​ശോ​­​ധ​ന ശക്തം


ആലപ്പുഴ : കുട്ടികളും യുവാക്കളും ലഹരിക്കായി മരുന്നുകൾ ഉപയോഗിക്കുന്നു എന്ന വ്യാപക പരാതിയെ തുടർന്ന് നഗത്തിലെ മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തി. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ്, ആലപ്പുഴ ജില്ലാ ഡ്രഗ് ഇൻസ്പെക്ടറുടെ കര്യാലയം എന്നിവയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വ്യാജ മരുന്ന് കുറിപ്പടികൾ ഉപയോഗിച്ച് മാരകരോഗങ്ങൾക്കുള്ള ഗുളികകളും ചുമയ്ക്കുള്ള മരുന്നുകളും ലഹരിക്കായി കുട്ടികളും യുവാക്കളും വാങ്ങുന്നു എന്നും ജില്ലയിലെ വിദ്യാലയങ്ങൾക്കു സമീപമുള്ള േസ്റ്റഷനറി കടകളിലൂടെ ലഹരികലർന്ന മിഠായികളും മറ്റും വിൽക്കുന്നു എന്നും രക്ഷിതാക്കളും അദ്ധ്യാപകരും പരാതിപ്പെട്ടിരുന്നു.

പ്രത്യേക പട്ടികയിൽ പെടുത്തിയിരിക്കുന്ന മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ വഴി വിൽക്കുന്പോൾ ആയതിന്‍റെ സ്റ്റോക്ക് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും വാങ്ങാൻ വരുന്നവർ ഹാജരാക്കുന്ന കുറിപ്പടികൾ പരിശോധിച്ച് വിൽക്കുന്ന മരുന്നുകൾ കുറിപ്പടികളികളിൽ രേഖപ്പെടുത്തി ആയതിന്‍റെ പകർപ്പുകൾ വാങ്ങി മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കണമെന്നുമാണ് ചട്ടം. കൈകാര്യം ചെയ്യുന്നതിലെ സൗകര്യവും ഉപയോഗിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവുമാണ് ഇത്തരം മാരകമായ മയക്കുമരുന്നുകളിലേക്ക് യുവാക്കളെയും കുട്ടികളേയും ആകർഷിക്കുന്നത്. സ്വന്തമായി ഡോക്ടറുടെ കുറിപ്പടിയുണ്ടാക്കി ലഹരി ഗുളികകൾ വാങ്ങിവിൽക്കുന്ന രണ്ട് പേരെ കഴിഞ്ഞദിവസം ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ മെഡിക്കൾ സ്റ്റോറുകളിലും വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിലും ഡ്രഗ് ഇൻസ്പെക്ടർമാരും ഫുഡ് ആൻഡ് സേഫ്ടി അധികൃതരും ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എൻ.എസ് സലിംകുമാർ അറിയിച്ചു. 

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed