വയനാട് ജില്ലയിൽ ലൈഫ് പദ്ധതി ആരംഭിച്ചു
കണിയാന്പറ്റ: വയനാട് ജില്ലയിൽ ആദ്യമായി ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തി പുനർനിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും നടത്തി. കണിയാന്പറ്റ പഞ്ചായത്തിലെ പണി പൂർത്തിയാക്കാത്ത അഞ്ച് വീടുകളാണ് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി പുനർ നിർമ്‍മിച്ച് നൽകിയത്.
അന്പലച്ചാൽ കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ ഗുണഭോക്താവ് മഞ്ജുളാ സോമൻ വീടിന്റെ താക്കോൽ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. കുഞ്ഞായിഷ അദ്ധ്യക്ഷത വഹിച്ചു. കെ.എം ഫൈസൽ, പി.എൻ സുരേന്ദ്രൻ, പി.പി ഷിജി, കെ.എം ഷിബു, അഖിലാ സുരേന്ദ്രൻ, കെ.എം മുജീബ്, കെ. റഹീം ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

