വാ­ഹന രജി­സ്ട്രേഷൻ കേ­സ് : അമല പോ­ളിന് മൂ­ൻ­കൂർ ജാ­മ്യം


കൊച്ചി : വാഹന രജിസ് ട്രേഷൻ കേസിൽ നടി അമല പോളിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി അമല കെട്ടിവ യ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി അമലയോട് നിർദ്ദേശിച്ചു. 

പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉണ്ടാക്കി എന്നും രജിസ്ട്രേഷനായി നൽകിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിർമ്മിച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ നികുതി വെട്ടിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീട്ടിൽ താമസിച്ചപ്പോഴാണ് കാർ രജിസ്റ്റർ ചെയ്തത് എന്നുമാണ് അമലയുടെ വാദം. സിനിമയുടെ ഷൂട്ടിംഗിന് പോകുന്പോൾ താമസിക്കാനായി പുതുച്ചേരിയിൽ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേൽവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നും അമല ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 

അതേസമയം, കേസിൽ അമല പോളിന്റെ മൊഴികളിൽ കളവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനാൽ അമലയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ വാദം കോടതി നിരാകരിച്ചു. ആവശ്യമെങ്കിൽ നോട്ടീസ് നൽകി അമലയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed