സംസ്ഥാനത്ത് ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകൾക്കു വെയ്സ് ആൻഡ് മീൻസ് നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ ട്രഷറിയിൽ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ സുക്ഷിക്കാൻ കഴിയില്ല. 25 ലക്ഷത്തിന് മേൽ പിൻവലിക്കുന്നതിനുള്ള നിയന്ത്രണവും ഇതോടോപ്പം നീക്കി. കെ.എസ്.ആർ.ടി.സിക്ക് ഈ സാന്പത്തിക വർഷം 1565 കോടി രൂപ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായിട്ടാണ് ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകൾക്കും വെയ്സ് ആൻഡ് മീൻസ് നിയന്ത്രണം ഉണ്ടാകില്ല.
എന്നാൽ, ട്രഷറിയിൽ നിന്നു പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പാർക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാകില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റബർ കൃഷിക്കാർക്കുള്ള സബ്സിഡി 43 കോടി രൂപ അനുവദിച്ചു. ഇനിയുള്ള 21 കോടി ഒരാഴ്ചയ്ക്കുള്ളിൽ നൽകും. നെല്ലു സംഭരണത്തിനു ബാങ്കുകൾ നൽകിയ അഡ്വാൻസുകളിൽ ആറു മാസം പൂർത്തിയാക്കിയവയെല്ലാം പലിശ സഹിതം സർക്കാർ ഇന്ന് തന്നെ പണം അനുവദിക്കും.
കെ.എസ്.ആർ.ടി.സിക്ക് 60 കോടി രൂപ അനുവദിച്ചു. ധനക്കമ്മിയും റവന്യൂ കമ്മിയും കുറക്കാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളും. ജി.എസ്.ടിയിൽ സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ലയിപ്പിക്കാനുള്ള നീക്കത്തെ കേരളം അംഗീകരിക്കില്ലെന്നും ആവശ്യമെങ്കിൽ നിയമപരമായി നേരിടുമെന്നും ഐസക് പറഞ്ഞു.
ജി.എസ്.ടി പ്രാബല്യത്തിൽ വന്നതിന് ശേഷം വരുമാനം ഉയർന്നിട്ടില്ല. അടുത്തമാസവും ഇത് പ്രതിഫലിക്കും. എന്നാൽ ഫെബ്രുവരി മുതൽ ഇ വേ ബില്ലിംഗ് നടപ്പാകുന്പോൾ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

