പ്ര​കാ​ശ് രാ​ജ് പ്ര​സം​ഗി​­​ച്ച വേ​­​ദി​­​ക്ക് ചു​­​റ്റും യു​­​വ​മോ​­​ർച്ച പ​ശു​­​ മൂ​­​ത്രം ത​ളി​­​ച്ചു­


ബെംഗളൂരു : നടൻ പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും യുവമോർച്ചാ പ്രവർ‍ത്തകർ പശുമൂത്രം തളിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാർ‍ ഹെഗ്‌ഡെയെ പ്രകാശ്  രാജ് വിമർശിച്ചതാണ് യുവമോർച്ച പ്രവർ‍ത്തകരെ പ്രകോപിപ്പിച്ചത്. കർണാടകയിലെ സിർ‍സിയിലാണ് സംഭവം. യുവമോർ‍ച്ച നേതാവ് വിശാൽ‍ മറാട്ടെയുടെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രകാശ് രാജ് സംസാരിച്ച സ്ഥലത്ത് പശുമൂത്രം തളിച്ചത്. 

ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവർ‍ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സ്ഥലം അശുദ്ധമാക്കിയെന്ന് വിശാൽ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ  നിന്ദിക്കുന്നവരും പശു ഇറച്ചി കഴിക്കുന്നവരും വന്ന് സിർ‍സ നഗരം മലിനമായി. സാമൂഹ്യ വിരുദ്ധരായ ഇത്തരം ഇടത് ചിന്തകർ‍ക്ക് സമൂഹം മാപ്പ്  നൽകില്ലെന്നും വിശാൽ മറാട്ടെ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed