വന്യമൃ­ഗ ആക്രമണം : രേ­ഖ ഹാ­ജരാ­ക്കി­യാൽ നഷ്ടപരി­ഹാ­രം നൽ­കു­മെന്ന് മന്ത്രി­


പത്തനാപുരം : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രേഖകൾ ഹാജരാക്കിയാൽ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. വടക്കൻ ജില്ലകളിലെ വനാതിർത്തികളിലെ ആനവേലി, റെയിൽവേ ഫെൻസിംഗ് എന്നിവ ജില്ലയിലും സ്ഥാപിക്കുന്നതു പരിശോധിക്കും. മനോരമയിൽ പ്രസിദ്ധീകരിച്ച കാടിനുള്ളിലെ ആടുജീവിതങ്ങൾ എന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

കിലോമീറ്ററിന് ഒന്നേകാൽ കോടി രൂപ ചിലവ് വരുമെന്നതാണ് പദ്ധതി നടപ്പാക്കുന്നതിൽ തടസ്സമാകുന്നത്. സംസ്ഥാനത്തു വിവിധയിടങ്ങളിൽ നടപ്പാക്കുന്നതിനു കിഫ്ബിയിൽ നിന്ന് 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പത്തനംതിട്ട-കൊല്ലം ജില്ലകളിൽ 15 വർഷത്തിനിടയിൽ ആന, കാട്ടുപന്നി, കരടി എന്നിവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ പലർക്കും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.അവശ്യരേഖകൾ ഹാജരാക്കുന്നതിലുള്ള പിഴവാണ് ഇതിന് വിനയായത്. ഇവർക്ക് രേഖകൾ സമർപ്പിച്ചു നഷ്ടപരിഹാരം നേടിയെടുക്കാമെന്നും പുതിയ അപേക്ഷകർക്ക് ആനുകൂല്യം വേഗത്തിലാക്കുന്നതിനു നടപടിയെടുക്കുമെന്നും അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ വില്ലേജ് ഓഫിസുകളിൽ നിന്നുള്ള റിലേഷൻഷിപ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ആനുകൂല്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed