ഹി­ന്ദു­ തീ­ർത്ഥാ­ടകർക്ക് നൽകു­ന്ന സബ്‌സി­ഡി­ ഒഴി­വാ­­ക്കു­മോ­ എന്ന് മോ­ദി­യോട് അസദു­ദ്ദീൻ ഒവൈ­സി­


ഹൈദരാബാദ് : കേന്ദ്ര സർ‍ക്കാർ ഹജ്ജ് തീർത്ഥാടകർ‍ക്ക് നൽകുന്ന സബ്‌സിഡികൾ‍ നിർ‍ത്തലാക്കിയ ഉത്തരവിനെ വിമർശിച്ച് അസദുദ്ദീൻ‍ ഒവൈസി. ഹജ്ജ് തീർ‍ത്ഥാടകരുടെ സബ്‌സിഡി നിർ‍ത്തിലാക്കിയതു പോലെ ഹിന്ദു തീർ‍ത്ഥാടകർക്ക് നൽകുന്ന സബ്‌സിഡി ഒഴിവാക്കാൻ‍ സാധിക്കുമോ എന്ന് മോദിയെ വെല്ലുവിളിച്ച് ഒവൈസി ചോദിച്ചു.

ഹിന്ദുക്കളെ പ്രീതിപ്പെടുന്ന തരത്തിലുള്ള മോദിയുടെ രാഷ്ട്രീയം ഒഴിവാക്കണം എന്നും അടുത്ത ബഡ്ജറ്റിൽ 20,000 കോടി രൂപ മുസ്‌ലിം പെൺകുട്ടികൾ‍ക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനായി മാറ്റിവെക്കാൻ‍ കേന്ദ്ര സർക്കാർ‍ തയ്യാറാകണം എന്നും ഒവൈസി പറഞ്ഞു. ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതിന് താൻ‍ എതിരല്ല. താനും അതിനെ പിന്തുണയ്ക്കുന്നു. എന്നാൽ‍ ഹജ്ജ് തീർ‍ത്ഥാടകരുടെ സബ്‌സിഡി ഇല്ലാതാക്കുകയും ഹിന്ദു തീർ‍ത്ഥാടകർക്ക് സബ്‌സിഡി നൽകുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ‍ നിലപാടിനെയാണ് താൻ‍ എതിർ‍ക്കുന്നതെന്നും ഒവൈസി കൂട്ടിച്ചേർത്തു. 

200 കോടി രൂപയാണ് ഹജ്ജ് തീർ‍ത്ഥാടകർ‍ക്ക് സബ്‌സിഡി നൽ‍കുന്നതിനായി വേണ്ടത്. എന്നാൽ‍ അതിനെ മുസ്‌ലിങ്ങളോടുള്ള പ്രീണനമായാണ് ബി.ജെ.പി വ്യാഖ്യാനിച്ചത്. മുസ്‌ലിങ്ങൾ‍ക്ക് നൽ‍കുന്ന സബ്‌സിഡി അവരെ പ്രീതിപ്പെടുത്തുന്നതിനാണെങ്കിൽ‍ കുംഭം മേളയ്ക്ക് എത്തിച്ചേരുന്ന ഹിന്ദു തീർ‍ത്ഥാടകർക്കായി അനുവദിച്ച തുക അവരെ പ്രീതിപ്പെടുത്താൻ‍ വേണ്ടിയുള്ളതല്ലെ എന്നും ഒവൈസി ചോദിച്ചു.

ചൊവ്വാഴ്ചയാണ് ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നൽകുന്നത് നിർത്തലാക്കുകയും പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കിയിരുന്നു. 

ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കോൺ‍ഗ്രസ് ദേശീയ നേതൃത്വവും പിന്തുണച്ചു. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീർഥാടകരുടെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണം. ഹജ്ജ് സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ഇത്രയധികം തുക വിമാനക്കന്പനികൾക്കും ടൂർ ഓപ്പറേറ്റർമാർക്കുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed