ഹജ്ജ് സബ്‌സി­ഡി­ നി­ർ‍­ത്തലാ­ക്കി­യതി­നെ­ അനു­കൂ­ലി­ച്ചും പ്രതി­കൂ­ലി­ച്ചും പാ­ർ­ട്ടി­കൾ


തിരുവനന്തപുരം : കേന്ദ്രം ഹജ്ജ് സബ്‌സിഡി നിർ‍ത്തലാക്കിയതിനെ എതിർത്ത് മുസ്ലിംലീഗ്. തീരുമാനം പിൻ‍വലിക്കണമെന്നും ഇല്ലെങ്കിൽ‍ പാർ‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭങ്ങൾ‍ സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എന്നാൽ‍ ഹജ് സബ്‌സിഡി നിർ‍ത്തലാക്കിയതീരുമാനം കോൺ‍ഗ്രസിനുള്ളിൽ‍ തന്നെ ഭിന്നാഭിപ്രായങ്ങൾ‍ക്ക് വഴിതുറക്കുകയാണ് ചെയ്തത്. സംസ്ഥാന നേതൃത്വം തീരുമാനത്തെ വിമർ‍ശിച്ച് രംഗത്തെത്തിയപ്പോൾ‍ ദേശീയ നേതൃത്വം തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. 

ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള തീരുമാനം സ്വാഗതാർ‍ഹമാണെന്ന് ബി.ജെ.പി ദേശീയ നിർ‍വ്വാഹക സമിതി അംഗം വി.മുരളീധരൻ അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തിന് സർക്കാർ‍ സബ്‌സിഡി നൽ‍കുന്നത് മതേതരത്വത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും സർ‍ക്കാർ‍ തീരുമാനം മത രാഷ്ട്രീയ ഭേദമന്യേ മുഴുവൻ‍ ജനതയും അംഗീകരിക്കും. മുസ്ലീം മതവിഭാഗങ്ങളിൽ‍പെടുന്ന വേണ്ടത്ര വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോഴുമുണ്ട് ഇവരുടെ വിദ്യാഭ്യാസ പരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സർ‍ക്കാർ‍ തീരുമാനം അഭിനന്ദനീയമാണ്. 

അതേ സമയം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി ഇതിൽ‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നടപടിയെ മുസ്ലീം സമുദായത്തിലെ പുരോഗമനവാദികൾ‍ തള്ളിക്കളയുമെന്നും വി. മുരളീധരൻ‍ പറഞ്ഞു. അതേ സമയം ഹജ്ജ് സബ്‌സിഡി നിർ‍ത്തലാക്കിയ കേന്ദ്ര നടപടിയോട് എതിർ‍പ്പില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർ‍മാൻ‍ തൊടിയൂർ‍ മുഹമ്മദ് മൗലവി പറഞ്ഞു. സബ്‌സിഡിയോടെ ഹജ്ജ് നിർവ്‍വഹിക്കണമെന്ന നിർ‍ബന്ധമോ അഭിപ്രായമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർ‍ക്കാർ‍ തീരുമാനത്തോട് എതിർ‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. സബ്‌സിഡി തുക മുസ്ലീം പെൺ‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്ന പ്രസ്താവന അടവുനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം സ്ത്രീകളുടെ മോചനം കേന്ദ്ര സർ‍ക്കാരിലൂടെയാണെന്ന് വരുത്തി തീർ‍ക്കാൻ‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം ഹജ്ജ് സബ്‌സി‌‌‌‌‌‌‌‌ഡി ധൃതിപിടിച്ച് നിർ‍ത്തലാക്കിയ നടപടി പ്രതിഷേധാർ‍ഹമാണെന്ന് മന്ത്രി കെ ടി ജലീൽ‍ പറഞ്ഞു. 2022ൽ‍ സ്വാഭാവിക ചരമം പ്രാപിക്കുന്ന ഒരു സംവിധാനത്തിന്റെ കഴുത്ത് ഞെരിച്ചുകൊല്ലുന്ന സമീപനമാണ് കേന്ദ്ര സർ‍ക്കാർ‍ സ്വീകരിച്ചത്. ഇത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും ഒരു വിഭാഗത്തെ മുറിപ്പെടുത്താനുമാണ്. ഇക്കാര്യത്തിൽ‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed