കു​­​പ്ര​സി​­​ദ്ധ ക​ഞ്ചാ​വ് വി​­​ൽ­പ്പ​​ന​ക്കാ​­​രി­യും കൂ​­​ട്ടാ​­​ളി​­​യും പി​­​ടി​­​യി​­​ൽ


ചെറുതുരുത്തി : കുപ്രസിദ്ധ  കഞ്ചാവ് റാണി എന്ന കഞ്ചാവ് വിൽപനക്കാരി സൈനബയും കൂട്ടാളി സജിത്തും പോലീസ് പിടിയിൽ. ഇവരിൽ നിന്ന് നാല് കിലോ കഞ്ചാവ് പോലീസ് പിടിക്കൂടി. ചെറുതുരുത്തി പാലത്തിനടുത്തുവച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. 

ആളൂർ സ്വദേശിനിയായ പാളയംകൊട്ടുകാരൻ വീട്ടിൽ സൈനബ ഒറ്റയ്ക്ക് തമിഴ്നാട്ടിൽ പോയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. ഒരു കിലോയ്ക്ക് 20000 രൂപ നിരക്കിൽ അരക്കിലോ, ഒരു കിലോ, ഒന്നര കിലോ കഞ്ചാവ് പൊതികളാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന ചില സ്ത്രീകളും ഇവരുടെ ഇരകളാണ്. ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട, മാള പോലീസ് േസ്റ്റഷനുകളിൽ ഇവർക്കെതിരേ നിരവധി കഞ്ചാവുകേസുകളുണ്ട്. മാന്യമായി വസ്ത്രം ധരിച്ചു ധരിച്ച് ട്രെയിനിൽ ബിഗ് ഷോപ്പറുകളിലാണ് ഇവർ കഞ്ചാവ് കൊണ്ടുവരുന്നത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് സൂക്ഷിക്കാനായി ഇവർക്ക് പെരിന്തൽമണ്ണ, ചെറുതുരുത്തി, ആളൂർ, കോണത്തുകുന്ന്, പെരുന്പാവൂർ എന്നിവിടങ്ങളിൽ വീടുകൾ ഉള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

മുള്ളൂർക്കര പദ്മതീർഥത്തിൽ സജിത്ത് സൈനബയുടെ വിൽപന പങ്കാളിയാണ്. ഇയാളുടെ പേരിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് േസ്റ്റഷൻ, ടൗൺ‍ എക്സൈസ് േസ്റ്റഷൻ എന്നിവിടങ്ങളിൽ കഞ്ചാവ് കേസുകളുണ്ട്. മൂന്ന് വർഷം തടവും അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്പോഴാണ് പ്രതികൾ പോലീസിന്‍റെ പിടിയിലായത്. കുന്നംകുളം ഡി.വൈ.എസ്.പി വിശ്വംഭരൻ, തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഫ്രാൻസിസ് ഷെൽബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed