സ്വകാ­ര്യ മി­ല്ലി­ല്ലേ­ക്ക്­ കടത്തി­യ 5.5 ടൺ റേ­ഷൻ അരി­യും ഗോ­തന്പും പി­ടി­ച്ചെടുത്തു


വാളയാർ : സിവിൽ സപ്ലൈസ് വകുപ്പിന്റെ റേഷൻ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നു സ്വകാര്യ മില്ലിലേക്കു മറിച്ചു കടത്തിയ 2.75 ടൺ വീതം അരിയും ഗോതന്പും പോലീസിന്റെ േസ്റ്ററ്റ് സ്പെഷൽ ബ്രാഞ്ച് വിഭാഗം പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന അരിക്കയറ്റിയ മിനിലോറി കിലോമീറ്ററുകളോളം പിൻതുടർന്ന ശേഷം കിൻഫ്ര വൈസ് പാർക്കിനു മുന്നിൽ പിടികൂടുകയായിരുന്നു. സംഭവത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനിൽ നിന്ന് വാതിൽപ്പടി വിതരണത്തിനു കരാർ ഏറ്റെടുത്ത ഏജൻസിക്കെതിരെയും മില്ല് ഉടമയ്ക്കെതിരെയും അവശ്യസാധനനിയമപ്രകാരം കേസെടുത്തു. 

പിരായിരി കൊടുന്തിരപ്പുള്ളിയിലെ മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് വൈസ് പാർക്കിലെ റൈസ് മില്ലിലേക്കാണ് അരി കൊണ്ടുപോയതെന്ന് ഡ്രൈവർ പോലീസിനു മൊഴി നൽകി. മില്ലിൽ എത്തിച്ച അരി പോളിഷ് ചെയ്തു പുതിയ ബ്രാൻഡുകളുടെ ചാക്കുകളിലാക്കി സംസ്ഥാന പൊതുവിപണിയിലേക്കു മാറ്റാനായിരുന്നു ശ്രമമെന്ന് പോലീസിൻ്റെ നിഗമനം. തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നു സീൽ ചെയ്ത് എഫ്.സി.ഐ വഴി സംഭരിച്ചു സൂക്ഷിച്ച ശേഷം സിവിൽ സപ്ലൈസ് വകുപ്പിന്റെ മൊത്ത വിതരണകേന്ദ്രത്തിലെത്തിച്ചിരുന്ന അരിയാണ് പിടികൂടിയത്. തുച്ഛവിലയ്ക്ക് ലഭിക്കുന്ന റേഷൻ സാധനങ്ങൾ റേഷൻകടകളിലേക്ക് മാറ്റുന്നതിനു പകരം സ്വകാര്യ മില്ലുകളിലേക്കു മറിച്ചു വിൽക്കുന്പോൾ കിലോയ്ക്ക് 40 രൂപയിലേറെയാണ് ലാഭം. 

മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് ടൺ കണക്കിന് അരി മില്ലിലെത്തിച്ചതായി എസ്.എസ്.ബി ഡി.വൈ.എസ്.പി എ.വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വാളയാർ എസ്.ഐ പി.എം ലിബി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്. പിടിച്ചെടുത്ത അരിയും വാഹനവും ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർക്ക് കൈമാറി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed