സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാല കരാറിന് കെഎസ്ഇബിക്ക് അനുമതി
ശാരിക
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് തത്വത്തിൽ അംഗീകാരം നൽകിയത്. ഇതുപ്രകാരം പിടിസി ഇന്ത്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് തുടങ്ങി അഞ്ച് പ്രമുഖ കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി കെഎസ്ഇബിക്ക് ലഭ്യമാക്കും.
യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാമെന്നും നിരക്ക് പത്ത് രൂപയിൽ കൂടരുതെന്നും കമ്മീഷൻ കർശന നിബന്ധന വെച്ചിട്ടുണ്ട്. അതേസമയം, 2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടിയുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ തള്ളി. ഈ പുതിയ കരാറിലൂടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിടുന്ന രാത്രികാല വൈദ്യുതി ക്ഷാമത്തിന് വലിയൊരളവോളം താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
sdfsf

