സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ കായിക അധ്യാപകൻ അറസ്റ്റിൽ


ശാരിക

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ വിതരണം ചെയ്ത സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന് വ്യാജ ആരോപണമുന്നയിച്ച് അന്തരീക്ഷം വഷളാക്കാൻ ശ്രമിച്ച കായിക അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ അധ്യാപകനായ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

മേളയ്ക്കിടെ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽ നിന്നു ലഭിച്ചെന്ന വ്യാജേന പുറത്തുനിന്ന് കൊണ്ടുവന്ന പുഴുവിനെ പ്രദർശിപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണം. സാമ്പാറിൽ പുഴുവിനെ കണ്ടെന്ന സംഭവം വിവാദമായതോടെ തനിക്ക് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി നൽകിയിരുന്നെങ്കിലും പൊലീസ് നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ആരോപണം ഉയർന്ന ഉടൻ തന്നെ ഭക്ഷണസാധനങ്ങൾ വിശദമായി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. സംഘാടകരെയും പാചകക്കാരെയും അധിക്ഷേപിക്കാൻ കടുത്ത രാഷ്ട്രീയ വിരോധത്തോടെ നടത്തിയ നാടകമാണിതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

നാല് മണിക്കൂറോളം തിളച്ച സാമ്പാറിൽ ജീവനുള്ള പുഴുവിനെ കണ്ടെത്താനാവില്ലെന്നും അധ്യാപകൻ പുഴുവിനെ സാമ്പാറിലേക്ക് ഇടുന്നത് കൗണ്ടറിലെ ജീവനക്കാർ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed