ഇനി­ വെ­റും നാല് ദി­വസത്തി­നകം പാ­സ്‌പോ­ർ‍­ട്ട് വെ­രി­ഫി­ക്കേ­ഷൻ


മലപ്പുറം : മലപ്പുറത്ത് ഇനി വെറും നാല് ദിവസത്തിനകം പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാവും. പാസ്പോർട്ട് വെരിഫിക്കേഷൻ മൊബൈൽ ആപ്പ് വഴിയാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്കായി സ്മാർട്ട് ഫോൺ റെഡി.  വെരിഫിക്കേഷനുള്ള മൊബൈൽ ഫോൺ വിതരണോദ്ഘാടനം ഭരണവിഭാഗം ഡിവൈ.എസ്.പി പി.വി. പ്രഭാകരൻ നിർവ്വഹിച്ചു. 

മുന്‍പ് ഇതിനായി 30 ദിവസംവരെ സമയമെടുത്തിരുന്നു.  പദ്ധതിപ്രകാരം സംസ്ഥാനത്തെ സന്പൂർ‍ണ പേപ്പർ‍രഹിത പാസ്‌പോർ‍ട്ട് വെരിഫിക്കേഷൻ നടത്തുന്ന ആദ്യ ജില്ലയായി മലപ്പുറം മാറും.  ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിന് സ്പെഷൽ ബ്രാഞ്ച് എസ്.ഐ രാജൻ നേതൃത്വമേകി.

പാസ്പോർട്ട് സേവാകേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ചയുടൻ വെരിഫിക്കേഷന് ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ നിന്നും മൊബൈൽ ആപ്പ് വഴി ഫയലുകൾ നൽകും. ഇവ ഫീൽഡിൽ പോയി മൊബൈൽ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തി ഉടൻതന്നെ റിപ്പോർട്ട് തിരികെ സമർപ്പിക്കണം. ജില്ലാ പോലീസ് മേധാവിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് പാസ്പോർട്ട് ഓഫീസിലേക്ക് സമർപ്പിക്കുന്നതോടെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാവും. വെരിഫിക്കേഷൻ ഫീസായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് ഫയൽ ഒന്നിന് 150 രൂപ നൽകുന്നുണ്ട്. മുന്പ് ഈ തുക ലഭിച്ചിരുന്നില്ല. വെരിഫിക്കേഷൻ വിവരം അപേക്ഷകർക്ക് എസ്.എം.എസ് വഴി അറിയിക്കുന്നതിനാൽ ഒറിജിനൽ രേഖകൾ തയ്യാറാക്കി വയ്ക്കാനും സാവകാശം ലഭിക്കും. എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ ഫയൽ നന്പർ നൽകിയാൽ തൽസ്ഥിതി അറിയാനും പരാതികൾ സമർപ്പിക്കാനും സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed