മൃ­ദു­ ഹി­ന്ദു­ നി­ലപാ­ടു­മാ­യി­ കോ­ൺഗ്രസ്


ബംഗളൂരു : മൃദു ഹിന്ദു നിലപാടുമായി ഗുജറാത്തിനു പിന്നാലെ കർണാടകത്തിലും കോൺഗ്രസ്. കോൺഗ്രസിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്ന ജി. പരമേശ്വരയുടെ പ്രസ്താവന ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. ബി.ജെ.പി. ഹിന്ദുവോട്ട് ധ്രുവീകരണത്തിനായി നടത്തുന്ന നീക്കത്തിന് അതേനാണയത്തിൽ തിരിച്ചടിനൽകുയാണ് ലക്ഷ്യം. ജനുവരി അവസാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കർണാടകത്തിലെത്തുന്പോൾ ക്ഷേത്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്നാണ് ബി.ജെ.പി.യുടെ ആരോപണം. ഉത്തരകന്നഡ ജില്ലകളിൽ സാമുദായിക സഘർഷവും അരങ്ങേറി.

ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്നും ബി.ജെ.പിയുടെ ഹിന്ദു അവകാശവാദം തെറ്റാണെന്നും പരമേശ്വര പ്രസ്താവിച്ചത്. കർണാടകത്തിൽ കോൺഗ്രസ് പരസ്യമായി ഹിന്ദു അനുകൂല നിലപാടെടുത്തിരുന്നില്ല.ഞങ്ങൾ ഹിന്ദുക്കളാണ്. ഹിന്ദു ആശയങ്ങളും സംസ്കാരവും ഞങ്ങൾ സംരക്ഷിക്കും. ഹിന്ദുക്കളുടെ സംരക്ഷകരെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. ഹിന്ദു സംസ്കാരം സംരക്ഷിക്കാൻ ബി.ജെ.പിയെ ആരും അധികാരപ്പെടുത്തിയിട്ടില്ല −പരമേശ്വര പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഗുജറാത്തിലെ ക്ഷേത്രങ്ങൾ രാഹുൽഗാന്ധി സന്ദർശിച്ചിരുന്നു. ഇത് കോൺഗ്രസിന് ഗുണം ചെയ്തു.

 ഇതേ തന്ത്രം കർണാടകത്തിലും പ്രയോഗിക്കാനാണ് തീരുമാനമെന്ന് പ്രസ്താവനയിൽനിന്ന് വ്യക്തമാണ്. കോൺഗ്രസിൽ എല്ലാ മതക്കാരുമുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നു. എന്നാൽ, ബി.ജെ.പിക്ക് അതിനു കഴിയില്ലെന്നും പരമേശ്വര പറഞ്ഞു. കർണാടകത്തിൽ ദളിത് ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് കോൺഗ്രസിന്റെ കരുത്ത്. ഇതിന് കോട്ടം വരാത്തതരത്തിൽ മൃദു ഹിന്ദു സമീപനവുമായി മുന്നോട്ടുപേകാമെന്നാണ് പരമേശ്വരയുടെ നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed