കെ­.എസ്‌.ഇ.ബി­ ജലവൈ­ദ്യു­ത പദ്ധതി പഴശ്ശി­ സാ­ഗർ‍ യാ­ഥാ­ർ‍­ത്ഥ്യമാ­വു­ന്നു­


മട്ടന്നൂർ‍ : കണ്ണൂർ ജില്ലയിൽ 45 വർ‍ഷം മുന്പ്‌ തുടങ്ങിയ പഴശ്ശി പദ്ധതിയെ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ കെ.എസ്‌.ഇ.ബി ആരംഭിക്കുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ‍ യാഥാർ‍ത്ഥ്യമാവുന്നു. പദ്ധതിയുടെ നിർ‍മ്മാണ പ്രവർ‍ത്തികൾ‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഭൂമി പൂജ നടന്നു. പദ്ധതിക്കായി ഇറിഗേഷൻ വകുപ്പ്‌ നൽ‍കിയ 3.5 ഹെക്ടർ‍ ഭൂമി കരാർ‍ കന്പനിയായ തമിഴ്‌നാട്ടിലെ ആർ‍.എസ്‌ ഡെവലപ്പേഴ്‌സിന്‌ വിട്ടു നൽ‍കിയിരുന്നു. ഈ സ്ഥലത്താണ്‌ കന്പനി ഭൂമി പൂജ നടത്തിയത്‌.

7.5 മെഗാവാട്ടിന്റെ പദ്ധതിക്ക്‌ 79.85 കോടിയാണ്‌ ചെലവഴിക്കുന്നത്‌. 50 കോടിയുടെ സിവിൽ‍ പ്രവർ‍ത്തിയാണ്‌ ടെൻ‍ഡർ‍ ചെയ്പ്പെയട്ടിട്ടുള്ളത്‌. രണ്ടാം ഘട്ടത്തിൽ‍ മാത്രമേ ട്രാൻ‍സ്‌മിഷൻ‍ പ്രവർ‍ത്തിയും, യന്ത്രങ്ങൾ‍ വാങ്ങലും ടെണ്ടർ‍ ചെയ്യുകയുള്ളൂ. പഴശ്ശി സംഭരണിയിൽ‍ നിന്നും 80 മീറ്റർ‍ നീളത്തിൽ‍ തുരങ്കം നിർ‍മ്മിച്ച്‌ ഇവിടെ നിന്നും ചെറിയ മൂന്ന്‌ തുരങ്കങ്ങളിലൂടെ പവർ‍ ഹസ്സിൽ‍ വെള്ളം എത്തിച്ചു ജനറേറ്റർ‍ പ്രവർ‍ത്തിപ്പിച്ചാണ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുക.

സംഭരണിയിൽ‍ 19.50 മീറ്റർ‍ വെള്ളം ഉണ്ടെങ്കിൽ‍ പോലും വൈദ്യുതി ഉൽ‌പ്പാദിപ്പിക്കാനാവും. പ്രതിവർ‍ഷം 25.16 മില്യൺ‍ യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്‌. ബാരാപ്പോൾ‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫീസ്‌ പഴശ്ശി സാഗർ‍ പദ്ധതിയുടെ ഓഫീസാക്കി ചാവശ്ശേരിയിലേക്ക് മാറ്റിക്കഴിഞ്ഞു. 

ജലസേചന പദ്ധതിയായി തുടങ്ങിയ പദ്ധതി ഇപ്പോൾ‍ വെറും കുടിവെള്ള പദ്ധതി മാത്രമായി മാറിയിരിക്കയാണ്‌. ഒരേ സമയത്ത്‌ കുടിവെള്ള പദ്ധതിയായും വൈദ്യുത പദ്ധതിയായും പഴശ്ശിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യം ഇതോടെ പ്രാവർ‍ത്തികമാക്കാൻ‍ കഴിയും. അടുത്ത വർ‍ഷത്തോടെ മെയിൻ‍ കനാലിലൂടെ വെള്ളം ഒഴുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. 

നൂറ് കോടിക്ക്‌ മുകളിൽ‍ ചെലവഴിച്ചിട്ട്‌ പോലും പഴശ്ശി പദ്ധതി ലക്ഷ്യം കണ്ടിട്ടില്ല. പഴശ്ശി സാഗർ‍ ജല വൈദ്യുത പദ്ധതികൂടി പ്രാവർ‍ത്തിക മാവുന്നതോടു കൂടി വടക്കേ മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന്‌ ഏറെ പരിഹാരമാവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed