ഗു­രു­വാ­യൂ­രിൽ ആർ.എസ്.എസ് പ്രവർ­ത്തകനെ­ വെ­ട്ടി­ക്കൊ­ന്നു­


തൃശ്ശൂർ : ഗുരുവായൂർ നെൻമിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. നാല് വർഷം മുന്പ് സി.പി.എം പ്രവർത്തകനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി ആനന്ദാണ് (28) മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30തോടെയാണ് സംഭവം.

കാറിലെത്തിയ നാലംഗ സംഘമാണ് ആനന്ദിനെ വെട്ടിയത്. ബൈക്കിൽ വരികയായിരുന്ന ആനന്ദിനെ അക്രമി സംഘം ഇടിച്ചിട്ടു. തുടർന്ന് ബൈക്കിൽ നിന്നും തെറിച്ച് വീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആനന്ദിനെ വെട്ടി വീഴ്ത്തിയ ശേഷം കാർ ഉപേക്ഷിച്ചു അക്രമികൾ രക്ഷപെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മാരകമായി വെട്ടേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ മണലൂർ, ഗുരുവായൂർ മണ്ധലങ്ങളിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഹജസ്വഭാവമായ കൊലപാതകം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറല്ല എന്നതിന്റെ സൂചനയാണ് ആനന്ദിന്റെ കൊലപാതകമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed