പമ്പയിൽ തുണി ഉപേക്ഷിക്കുന്നത് ആചാരമല്ല; ശബ്ദ സന്ദേശം ബസിൽ കേൾപ്പിക്കണമെന്ന് ഹൈക്കോടതി


ഷീബ വിജയൻ


കൊച്ചി: അയ്യപ്പ ഭക്തന്മാർ പമ്പാ നദിയിൽ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി. ഇത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തിൽ വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിർദേശിച്ചു. കുളിക്കാനിറങ്ങുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. തീർഥാടകർ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസിലും ബസ് സ്റ്റാൻഡിലും വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് വിലക്കുന്ന ശബ്ദ സന്ദേശം കേൾപ്പിക്കണം. തുണികൾ ഉപേക്ഷിക്കുന്നത് മാത്രമല്ല, പ്ലാസ്റ്റിക്കും ഷാംപൂ കവറുകളും നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്നും കൃത്രിമ കുങ്കുമം ഉപയോഗിക്കരുത് തുടങ്ങിയ സന്ദേശം വിവിധ ഭാഗങ്ങളിൽ കേൾപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും സൗകര്യം ഒരുക്കി ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ വിരിപ്പന്തലുകൾ സജ്ജമാക്കുന്നുമുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട ഹർജിയിൽ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. സന്ദേശമടങ്ങിയ ഓഡിയോ തിരുവിതാംകൂർ ദേവസ്വം ബോർഡ് കെഎസ്ആർടിസിക്ക് കൈമാറണമെന്നും കോടതി പറഞ്ഞു. എരുമേലി വലിയ തോട്ടിൽ വസ്ത്രങ്ങളും മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതും തടയണം. പമ്പയിൽ 50 മീറ്റർ ഇടവിട്ട് വസ്ത്രം നിക്ഷേപിക്കാൻ വാട്ടർപ്രൂഫ് ബിന്നുകളും ക്യാമറകളും വേണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

article-image

dfsdfsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed