ആയോധനകലയുടെ അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമായി
മനാമ : ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന ഏറ്റവും വലുതും ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ അണിനിരക്കുന്നതുമായ അന്താരാഷ്ട്ര ചാന്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി. ഇസാടൗണിലെ ഖലീഫ സ്പോർട്ട്സ് സിറ്റിയിൽ െവച്ചാണ് ഈ ചാന്പ്യൻഷിപ്പ് നടക്കുക. കഴിഞ്ഞ ദിവസം ഗോൾഡൻ തുലിപ് ഹോട്ടലിൽ െവച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ചാന്പ്യൻഷിപ്പിന്റെ വിശദാംശങ്ങൾ സംഘാടകർ വിവരിച്ചു.
അന്താരാഷ്ട്ര കോംബാറ്റ് വീക്ക് ആക്കി മാറ്റിയ ഈ വാരത്തിൽ രണ്ട് തരത്തിലുള്ള മത്സരങ്ങളാണ് ഖലീഫ സ്പോർട്ട്സ് സിറ്റിയിൽ െവച്ച് നടക്കുക. ബ്രേവ് 9 ചാന്പ്യൻഷിപ്പും, (ബഹ്റൈൻ) അന്താരാഷ്ട്ര മിക്സഡ് മാർഷൽ ആർട്ട്സ് ഫെഡറേഷന്റെ വേൾഡ് ചാന്പ്പ്യൻഷിപ്പുമാണ് നടക്കുക. 50ഓളം രാജ്യങ്ങളിൽ നിന്നാണ് താരങ്ങൾ എത്തിച്ചേരുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് ഈ ചാന്പ്യൻഷിപ്പ് വലിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന് ഇന്റർനാഷണൽ മിക്സഡ് മാർഷൽ ആർട്ട്സ് പ്രസിഡണ്ട് കെരിത് ബ്രൗൺ പറഞ്ഞു. ബഹ്റൈൻ രാജകുടുംബാംഗങ്ങളോടും ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും ഈയൊരു പരിപാടിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വനിതകൾക്ക് ഇത്രയേറെ പ്രാതിനിധ്യമുള്ള ഒരു ചാന്പ്യൻഷിപ്പ് ആദ്യമായാണ് നടക്കുന്നതെന്നും ഈ ചാന്പ്യൻഷിപ്പിനെ സംബന്ധിച്ച് അതൊരു വലിയ മുന്നേറ്റമാണെന്നും അന്താരാഷ്ട്ര മിക്സഡ് മാർഷൽ ഫെഡറേഷൻ സി.ഇ.ഒ ഡെൻസൈൻ വൈറ്റ് വ്യക്തമാക്കി. ഭാവിയിൽ മിക്സഡ് മാർഷൽ ആർട്ട്സ് ഫെഡറേഷനും അന്താരാഷ്ട്ര മിക്സഡ് മാർഷൽ ആർട്ട്സ് ഫെഡറേഷനും തമ്മിൽ ലയിപ്പിക്കാനുള്ള കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഒരു കാൽവയ്പ്പാണ് ഇതെന്ന് കെ.എച്ച്.കെ.എം.എം.എ സി.ഇ.ഒ മുഹമ്മദ് ഷാഹിദ് പറഞ്ഞു. ഇത്തരമൊരു ചാന്പ്യൻഷിപ്പ് രാജ്യത്ത് നടത്തുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി അത്ലറ്റുകളും ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


