തി­രു­വി­താംകൂർ ദേ­വസ്വം ബോ­ർ­ഡ് പി­രി­ച്ചു­വി­ട്ടത് അഴി­മതി­മൂ­ലം : മന്ത്രി­ കടകംപള്ളി­


തിരുവനന്തപുരം : പ്രയാർ‍ ഗോപാലകൃഷ്ണനോടുള്ള പ്രതികാര നടപടിയായല്ല അഴിമതി മൂലമാണ് തിരുവിതാംകൂർ‍ ദേവസ്വം ബോർ‍ഡ് പിരിച്ചുവിട്ടതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിരവധി അഴിമതി നടത്തിയ ബോർ‍ഡിനെയാണ് പിരിച്ചുവിട്ടത്. സെക്രട്ടറി വി.എസ് ജയകുമാറിന്റെ ക്രമക്കേടുകൾ‍ അടക്കമുള്ള അഴിമതികൾ‍ സർ‍ക്കാർ‍ അന്വേഷിക്കുമെന്നും കടകംപള്ളി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ട് വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചത് വ്യക്തിപരമായ തീരുമാനമല്ല. ദേവസ്വം ഓർഡിനൻസ് ശബരിമല തീർത്ഥാടനകാലത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

തിരുവിതാംകൂർ‍ ദേവസ്വം ബോർ‍ഡ് ഭരണസമിതിയുടെ കാലാവധി കുറയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബോർഡിന്‍റെ കാലവാധി രണ്ട് വർ‍ഷമാക്കി കുറയ്ക്കാനാണ് തീരുമാനം. നിലവിൽ‍ ഇത് മൂന്ന് വർ‍ഷമാണ്. പ്രയാർ‍ ഗോപാലകൃഷ്ണൻ പ്രസിഡണ്ടായ ബോർ‍ഡ് ഭരണസമിതി ഓർ‍ഡിനൻസ് നിലവിൽ‍ വരുന്നതോടെ സ്ഥാനമൊഴിയേണ്ടിവരും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed