ഇറാൻ – ഇറാഖ് അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 335 മരണം
ടെഹ്‌റാൻ : ഇറാൻ − ഇറാഖ് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 335 പേർ മരിച്ചു. 2500ലേറെ പേർക്ക് പരിക്കേറ്റതായും ഇറാൻ, ഇറാഖ് രാജ്യങ്ങളുടെ പ്രതിനിധികൾ സ്ഥീരീകരിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 70,000 പേർ ഭൂചലനത്തിൽ ഭവനരഹിതരായി. ഞായറാഴ്ച രാത്രി 9:20ന് ഹലാബ്ജയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇറാനിൽ നിന്നുള്ളവരാണ് മരിച്ചവരിൽ കൂടുതൽ പേരും. ഭൂചലനമുണ്ടായെന്ന വാർത്ത പരന്നതോടെ ജനങ്ങൾ വീടുകൾവിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങളിൽ ഭൂചലനം നാശനഷ്ടം വിതച്ചു. ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ ആഘാതം കൂടുതൽ അനുഭവപ്പെട്ടത്. ഇവിടെ മാത്രം 150ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാഖിൽ ദർബന്ധികൻ നഗരത്തിലാണ് ഭൂചലനത്തിൽ വ്യാപക നാശനഷ്ടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പല ഗ്രാമങ്ങളിലും വൈദ്യുതിവിതരണവും ടെലഫോൺ ബന്ധവും തകരാറിലായി.
ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്‍റെ തുടർ ചല
നങ്ങൾ ഗൽഫ് മേഖലയിലും അനുഭവപ്പെട്ടു. യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം ഉണ്ടായി. ഇവിടങ്ങളിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണ് കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ തക
ർന്നു വീണു. ഭൂമികുലുക്കത്തിന്റെ പ്രകന്പനങ്ങൾ തുടർച്ചയാ
യി രണ്ട് തവണ ഏതാനും മിനിറ്റുകൾ നീണ്ട് നിന്നു.


