ഗെയിൽ പദ്ധതി : നഷ്ടപരിഹാരത്തിന് രേഖകൾ ഹാജരാക്കുന്നവരുടെ എണ്ണം കൂടി
മുക്കം : കൊടിയത്തൂർ, കാരശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും കൊച്ചി− മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സർവേ നടപടികൾ പൂർത്തിയാക്കി. കൊടിയത്തൂരിൽ പൈപ്പിടൽ പ്രവൃത്തിയും നടന്നു വരികയാണ്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകൾ ഒന്നര മീറ്ററിലധികം താഴ്ചയുള്ള കുഴിയെടുത്താണ് സ്ഥാപിക്കുന്നത്.
അതിനിടെ നഷ്ടപരിഹാര തുക വാങ്ങുന്നവരുടെയും രേഖകൾ സമർപ്പിക്കുന്നവരുടെയും എണ്ണവും വർദ്ധിച്ചു വരികയാണ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പദ്ധതി കടന്ന് പോവുന്ന 85 സ്ഥലമുടമകളിൽ 55 പേർ രേഖകൾ ഹാജരാക്കുകയും 33 പേർ നഷ്ടപരിഹാര ചെക്ക് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. 7 പേരുടെ ചെക്കുകൾ തയ്യാറായതായും 15 പേരുടെത് നൽകുന്ന നടപടികൾ പൂർത്തിയായി വരികയുമാണ്.


