വീ­ട്ടമ്മയെ­ കൊ­ലപ്പെ­ടു­ത്തി­യ സംഭവം: ബന്ധു­വി­ന്­ ജീ­വപര്യന്തം


പാലക്കാട്: വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിൽ‍കെട്ടി തമിഴ്നാട്ടിലെ ആനമലയ്ക്ക് സമീപം  ഓടയിൽ തള്ളിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 23 വർഷം തടവും 95,000 രൂപ പിഴയും. ചിതലി ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി(39) ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കോടതി വിധി. ഇവരുടെ ബന്ധു ചിതലി കല്ലയങ്കോണം ചെന്താമരയ്ക്കാണ് (43) അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.  കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും 5000 രൂപ പിഴയും ആണ് ശിക്ഷ. കവർച്ചയടക്കമുള്ള മറ്റു വകുപ്പുകളിൽ 20 വർഷം തടവും 40,000 രൂപ പിഴയും ആണ് ശിക്ഷ. ഇവ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി.

ഭവനഭേദനം, കൊലപാതകം, കവർ‍ച്ച തുടങ്ങി അഞ്ചുവകുപ്പുകളാണ് ഇയാൾ‍ക്കെതിരേ ചുമത്തിയിരുന്നത്. 2016 ജൂൺ‍ 14 നാണ് ചിതലിയിലുള്ള ഭർ‍തൃവീട്ടിൽ‍നിന്ന് പട്ടാപ്പകൽ‍ പ്രീതിയെ കാണാതായത്. തുടർ‍ന്ന്   ജില്ലാ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. അന്വേഷണത്തിനൊടുവിൽ‍ ജൂലായ് 27−ന് ചെന്താമരയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രീതിയുടെ മൃതദേഹം മീനാക്ഷിപുരം -പൊള്ളാച്ചി മെയിൻ‍ റോഡിനരികെ ദിവാൻ‍സാ പുതൂർ‍ ആലംകടവ് എന്ന സ്ഥലത്ത് മാലിന്യമിടുന്നിടത്ത് പ്ലാസ്റ്റിക്ചാക്കിൽ‍ പൊതിഞ്ഞനിലയിൽ‍ ഉപേക്ഷിച്ചതായി പ്രതി പോലീസിനെ അറിയിച്ചു. തുടർ‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സംഭവദിവസം പ്രീതി വസ്ത്രങ്ങൾ അലക്കുന്നതിനിടെ അമ്മാവന്റെ മകൻ കൂടിയായ ചെന്താമര ഇവരെ കടന്ന് പിടിക്കാൻ ശ്രമിച്ചു. കുതറി മാറാൻ ശ്രമിച്ച പ്രീതി നിലത്ത് വീണു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ക്ഷതമേറ്റ് ബോധരഹിതയായ ഇവരെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി കൊണ്ടു പോയി ദിവാൻസ പുതൂർ ആലംകടവിൽ ഉപേക്ഷിച്ചു.  

ചെക് പോസ്റ്റുകളിലെ സി.സി ടി.വി ദൃശ്യങ്ങളിലെ തെളിവുകളും ചെന്താമരയ്ക്കെതിരായതോടെ  അന്നത്തെ കുഴൽമന്ദം സി.ഐ സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed