സി.പി.എം കൈവിട്ട തോമസ് ചാണ്ടിയ്ക്ക് എൻ.സി.പിയുടെ പിന്തുണ


തിരുവനന്തപുരം : ഭൂമി കൈയേറ്റ കേസിൽ‍ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ഭരണത്തിലെ പ്രമുഖ കക്ഷിയായ സി.പി.എം കൈവിട്ടപ്പോൾ‍ മന്ത്രിയെ കൈവിടാതെ സ്വന്തം പാർ‍ട്ടിയായ എൻ‍.സി.പി. തോമസ് ചാണ്ടി രാജിവെക്കില്ലെന്ന് എൻ.‍സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ പ്രക്ഷോഭങ്ങൾ‍ രാഷ്ട്രീയ പ്രേരിതമാണെന്നും കോടതിയിൽ‍ നിന്ന് അന്തിമ ഉത്തരവ് വന്നതിന് ശേഷം മാത്രമേ രാജിക്കാര്യത്തിൽ‍ തീരുമാനമെടുക്കുവെന്നും പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം രാജിക്കാര്യത്തിൽ തോമസ് ചാണ്ടി തീരുമാനം എടുക്കണമെന്ന നിർ‍ണായക സന്ദേശം സി.പി.എം നേതാക്കൾ‍ തോമസ് ചാണ്ടിക്ക് കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. കേസിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൽ തേടിയിരുന്ന നിയമോപദേശം എതിരായാൽ തോമസ് ചാണ്ടിയെ സി.പി.എം കൈയൊഴിയുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. സി.പി.എം കൈയൊഴിയുന്നതോടെ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരുക പ്രയാസമാകും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed