ഇത് സോളാർ റിപ്പോർട്ടോ അതോ സരിത റിപ്പോർട്ടോ : ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടല്ല, സരിതയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസ് ഉപയോഗിച്ച് മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ട് പുറത്ത് വിടുന്ന കാര്യത്തിൽ മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോർട്ട് ലഭിച്ചതിന് ശേഷമുള്ള സർക്കാരിന്റെ നടപടികൾ സുതാര്യമല്ല. റിപ്പോർട്ടിൽ രണ്ടിടത്ത് സരിതയുടെ കത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. സരിത ജയിൽ നിന്ന് എഴുതിയത് 21 പേജുള്ള കത്താണ്. എന്നാൽ, കമ്മിഷൻ പരിഗണിച്ചത് 25 പേജുള്ള കത്താണ്. കത്തിന്റെ വിശ്വാസ്യത നേരത്തേയും ചോദ്യം ചെയ്യപ്പെട്ടിരുന്നതാണ്. അങ്ങനെയുള്ള ഒരു കത്തിന്റെ പേരിലാണ് കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കമ്മിഷനന്റെ റിപ്പോർട്ടിലെ ഒരു ബുക്കിൽ കമ്മിഷൻ ഒപ്പിട്ടിട്ടില്ല. അതിന് കാരണമെന്താണ്. ഇതെല്ലാം സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


