മിസോറം ലോട്ടറി : പാലക്കാട് രണ്ടുപേർ അറസ്റ്റിൽ


പാലക്കാട് : വിൽപ്പനയ്ക്കായി ചട്ടം ലംഘിച്ച് മിസോറം ലോട്ടറി എത്തിച്ചതിന് കേരളത്തിലെ മൊത്ത വിതരണക്കാരായ ടീസ്റ്റാ ഡിസ്‌ട്രിബ്യൂട്ടേഴ്സ് ഉടമയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ടീസ്റ്റാ ഡിസ്‌ട്രിബ്യൂട്ടേഴ്സ് ഉടമ ജഗ്‌മൽ മേത്ത, കണ്ണൂർ സ്വദേശിയും ബംഗാളിൽ സ്ഥിരതാമസക്കാരനുമായ ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന ലോട്ടറി ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി.

കഞ്ചിക്കോട് കുരുടിക്കാട് തുറന്ന ലോട്ടറി ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി. ചട്ടം പാലിക്കാതെ സൂക്ഷിച്ച മിസോറം ലോട്ടറിയുടെ അഞ്ച് കോടിയിലേറെ ടിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed