ആവേ­ശമാ­യി­ ആയാ­പറന്പ് വലി­യ ദി­വാ­ൻ­ജി­ ചു­ണ്ടൻ വള്ളം നീ­രണിഞ്ഞു­


എടത്വ : നൂറ് കണക്കിന് വള്ളംകളി പ്രേമികൾക്ക് ആവേശമായി ആയാപറന്പ് വലിയ ദിവാൻജി ചുണ്ടൻ വള്ളം നീരണിഞ്ഞു. ആയാപറന്പ് ദേവീ ക്ഷേത്രക്കടവിന് സമീപം നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കന്നാട്ടുകുളങ്ങര മേൽശാന്തി രാധാകൃഷ്ണൻ നന്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു നീരണയൽ ചടങ്ങ്. 

വള്ളത്തിന്റെ പ്രധാന ശിൽപി ഉമാമഹേശ‌്വ‌രൻ, വഞ്ചിപ്പാട്ട് കലാകാരൻ ഗോപാലകൃഷ്ണ പണിക്കർ എന്നിവരെ ആദരിച്ചു. ആയാപറന്പ് എൻ.എസ്.എസ് 622ാം നന്പർ കരയോഗം പ്രസിഡണ്ട് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. 

ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രത്നമ്മ, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകല, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ്, എടത്വ വില്ലേജ് ബോട്ട് ക്ലബ് ജനറൽ സെക്രട്ടറി ബെറ്റി ജോസഫ്, അച്ചൻകുഞ്ഞ് പുത്തൻപറന്പ് എന്നിവർ പ്രസംഗിച്ചു. എടത്വ വില്ലേജ് ബോട്ട് ക്ലബ് ആണ് ഇക്കുറി നെഹ്റു ട്രോഫിയിൽ തുഴയുന്നത്. ഇന്ന് പന്പാ നദിയിൽ പരിശീലനം ആരംഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed