പത്തനാപുരത്ത് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
പത്തനാപുരം : പത്തനാപുരത്ത് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളംകരിമൂട്ടിൽ ബിജു− ബീന ദന്പതികളുടെമകളും കലഞ്ഞൂർ ഗവ ഹയർസക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയുമായ റിൻസി ബിജുവിനെയാണ് മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്.
പുലർച്ചെ മാതാവ് ബീനയാണ് മൃതദേഹം ആദ്യം കാണുന്നത്. റിൻസിയുടെ മുറിയ്ക്ക് രണ്ട് വാതിലാണുള്ളത്. ഇതിൽ പുറത്തേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട ബീന സംശയംതോന്നി വീടിനുള്ളിലെ വാതിൽ തുറന്ന് നോക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിലും ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു.

