സെ­ക്യൂ­രി­റ്റി­ ഏജൻ‍­സി­കളു­ടെ­ രജി­സ്‌ട്രേ­ഷൻ മാ­നദണ്ധം നി­ശ്ചയി­ക്കണം : എ.ഐ.ടി­.യു­.സി­


കോഴിക്കോട് : സെക്യൂരിറ്റി മേഖലയിൽ‍ പ്രവർ‍ത്തിക്കുന്ന ഏജൻ‍സികളുടെ രജിസ്‌ട്രേഷൻ മാനദണ്ധങ്ങൾ‍ നിശ്ചയിക്കണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ‍ (എ.ഐ.ടി.യു.സി.) സംസ്ഥാന സമ്മേളം. ഏജൻ‍സികളുടെ ചൂഷണം അവസാനിപ്പിക്കാൻ‍ കമ്മിഷൻ‍ നിശ്ചയിച്ച് പരസ്യപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ‍ ചേർ‍ന്ന സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന വർ‍ക്കിഗ് പ്രസിഡണ്ട് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലൻ‍, വാഴൂർ‍ സോമൻ‍, കെ. വിജയൻ‍ പിള്ള, കെ.സി. ജയപാലൻ‍, പട്ടം ശശിധരൻ‍, ഇ.സി. സതീശൻ‍, കെ.ബി. ഹനീഫ എന്നിവർ‍ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed