ഫിസിയോ തെറാപ്പിക്കിടെ പീഡിപ്പിക്കാൻ ശ്രമം: ക്ലിനിക്ക് ഉടമയായ ഫിസിയോതെറാപ്പിസ്റ്റ് പയ്യന്നൂരിൽ അറസ്റ്റിൽ


ഷീബ വിജയൻ

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഫിസിയോ തെറാപ്പിക്കിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. പയ്യന്നൂരിലെ 'ആരോഗ്യ വെൽനസ്' സെന്റർ ഉടമയായ ശരത് നമ്പ്യാരെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2025 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ഥാപനത്തിൽ ചികിത്സ പൂർത്തിയാക്കി മടങ്ങിയതിന് ശേഷം യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നു. തുടർന്ന് പിന്നീട് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് ഫിസിയോ തെറാപ്പിക്കിടെ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അധിക്രമത്തെക്കുറിച്ചും പീഡനശ്രമത്തെക്കുറിച്ചും യുവതി തുറന്നുപറഞ്ഞത്.

കൗൺസിലിങ്ങിൽ വിഷയം വ്യക്തമായതോടെ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതി അന്വേഷിച്ച പോലീസ് പ്രതിയായ ശരത് നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു.

article-image

dfsdfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed