മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം വിമാനയാത്ര: ചെലവ് വഹിച്ചത് ചിപ്സൺ ഏവിയേഷൻ; ഇൻവോയ്സ് പുറത്ത്


ഷീബ വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറത്തേക്കുള്ള വിമാനയാത്രയുടെ ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷനാണ് വഹിച്ചതെന്നതിന്റെ സൂചനകൾ പുറത്ത്. യാത്രാ ചെലവുകളുമായി ബന്ധപ്പെട്ട് കേളചന്ദ്ര ഏവിയേഷൻ ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയ്സ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആകെ 19,88,595 രൂപയാണ് യാത്രയ്ക്കായി ചെലവായതെന്ന് ഇൻവോയ്സിൽ വ്യക്തമാക്കുന്നു. ഇതിൽ 16,85,250 രൂപ വിമാനത്തിന്റെ വാടകയും 3,03,345 രൂപ (18%) ജി.എസ്.ടിയുമാണ്. കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി യാത്രാവശ്യത്തിനായി ഉപയോഗിച്ചത്. കർണാടക ബെല്ലാരിയിലെ ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പറന്ന വിമാനം, യാത്ര പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഏകദേശം ഒൻപത് മണിക്കൂറോളമാണ് വിമാനം ഉപയോഗിച്ചത്.

മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ സന്ദർശനത്തിനായുള്ള ഈ യാത്ര വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, ഉയർന്നുവന്ന വിമർശനങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. തനിക്ക് ആവശ്യമെങ്കിൽ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സ്പോൺസർ ചെയ്യുന്ന വിമാനങ്ങളിൽ ഇനിയും യാത്ര ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു. അതിൽ തെറ്റൊന്നുമില്ലെന്നും മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും മുൻപ് ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ യാത്രകൾക്കായി സർക്കാരിന്റെ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

gjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed