ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും: നൂറിലധികം കുട്ടികളുള്ള ഭിന്നശേഷി സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് പ്രഖ്യാപനം


ശാരിക

തിരുവനന്തപുരം: നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. ഭിന്നശേഷിക്കുട്ടികളുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള ധനപ്രതിസന്ധിയും സർക്കാരിന് തടസ്സമാകില്ലെന്നും ആവശ്യമായത്ര തുക ഇതിനായി മാറ്റിവെക്കുമെന്നും അങ്കമാലി വിശ്വജോതി പബ്ലിക് സ്‌കൂളില്‍ 'സ്പര്‍ശം സാന്ത്വന' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ
അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും അറിയിച്ചു.

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും. താൻ രണ്ടാമതും എം.എല്‍.എ ആയിരുന്ന കാലഘട്ടത്തില്‍ സെക്രട്ടറിയേറ്റില്‍ പോലും ഒരു വീല്‍ചെയർ സൗകര്യം ഉണ്ടായിരുന്നില്ലെന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട്, ഭിന്നശേഷി പരിചരണത്തില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും സമഗ്രമായ വിവരശേഖരണം സർക്കാർ ഉടൻ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുക. ഭിന്നശേഷിക്കുട്ടികളുടെ മാതാപിതാക്കള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നും, സാമ്പത്തിക സഹായങ്ങള്‍ എത്ര വേണമെങ്കിലും ലഭ്യമാക്കാൻ സർക്കാർ സന്നദ്ധമാണെന്നും ഉറപ്പുനല്‍കി.

article-image

jkgjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed