മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ: ഇ.ഡി ചോദ്യങ്ങൾക്ക് മുന്നിൽ 'കട്ടക്കലിപ്പിൽ'
ഷീബ വിജയൻ
ചെങ്ങന്നൂർ: മാസപ്പടി കേസിലെ ഇഡി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചെങ്ങന്നൂരിലെ പിഡബ്ല്യുഡിയുടെ റെസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിണറായിക്ക് ചുറ്റും കൂടിയത്.
കാറിൽ നിന്നിറങ്ങിയ പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉള്ളിലേക്ക് കയറിയ മാധ്യമപ്രവർത്തകരോട് 'പുറത്ത് നിക്കടോ അങ്ങോട്ട്' എന്നു പറഞ്ഞ പിണറായി 'നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ' എന്നും ചോദിച്ചു.
പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇന്ന് മൂന്ന് പരിപാടികളാണ് പിണറായി വിജയനുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ റെസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പിണറായി വിജയൻ.
adsdsds

