പിഞ്ചുകുഞ്ഞിന് ഓവർ ഡോസ് മരുന്ന് നൽകിയ സംഭവം: ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം
ഷീബ വിജയൻ
കൊച്ചി: ആറു മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പിന് പിന്നാലെ പാരസെറ്റമോൾ മരുന്ന് അമിത അളവിൽ (ഓവർഡോസ്) നൽകിയെന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും തുടർനടപടികളോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ഒരാഴ്ച മുമ്പാണ് കുഞ്ഞിന് ആശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പിന് ശേഷം ഡോക്ടർ നിർദേശിച്ച മരുന്നിന്റെ അളവ് കൂടിയതാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവാൻ കാരണമെന്നാണ് പരാതിയിൽ പറയുന്നത്. ഈ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ തേടുകയുമായിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയിൽ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
asdadsadsasdads

