ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ


ഷീബ വിജയൻ


പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോഴിക്കോട്ട് പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടികളിലേക്ക് നയിച്ച ഘടകങ്ങൾ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ എങ്ങനെ പരിഹരിക്കാമെന്നത് വിശാലയോഗം ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളെയും വലതുപക്ഷത്തിന്‍റെ മേൽക്കൈ സ്ഥാപിക്കാനുള്ള നീക്കങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ നീക്കം. ഭരണ പങ്കാളിത്തം ഉള്ളതുകൊണ്ട് മാത്രം വർഗീയ ശക്തികളോട് ചേർന്നുനിൽക്കാൻ മുസ്ലിം ലീഗ് കാണിക്കുന്ന സമീപനത്തെ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ന്യൂനപക്ഷ അവകാശങ്ങളുടെ പേരുപറയുകയും എന്നാൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്നതാണ് ലീഗിന്‍റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സമീപനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിന് തെളിവാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരിൽ വർഗീയ പ്രീണനം നടത്തുന്ന നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ ആശയവിനിമയം ശക്തമാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. തെറ്റായ പ്രവണതകളും പോരായ്മകളും പരിഹരിക്കാൻ പാർട്ടിയിൽ താഴെത്തട്ട് മുതൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ-പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കും. ഇതിന്‍റെ ഭാഗമായി പാർട്ടി അംഗങ്ങളുടെ സൈദ്ധാന്തികവും സംഘടനാപരവുമായ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും, സമകാലിക രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ നവീകരിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

article-image

eweeddsdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed