'ഭരണം മാറിയത് ആലപ്പുഴയിലെ പൊലീസ് അറിഞ്ഞിട്ടില്ല'; സ്വന്തം പാർട്ടിക്കും പൊലീസിനുമെതിരെ ജി. സുധാകരൻ


ഷീബ വിജയൻ
ആലപ്പുഴ: സിപിഎമ്മിനെതിരായ രൂക്ഷമായ വിമർശനം തുടർന്ന് ജി. സുധാകരൻ എംഎൽഎ. സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണമെന്നും ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ റെസിഡന്റ് അസോസിയേഷൻ യോഗത്തിലായിരുന്നു സുധാകരന്റെ ഈ തുറന്നടി. എസ്എസ്എൽസി പോലും പാസ്സാകാത്ത പ്രവർത്തകർ പോലും തന്റെ വീടിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് വരികയാണെന്നും അതെന്ത് ഏർപ്പാടാണെന്നും അദ്ദേഹം ചോദിച്ചു. എതിരാളികളോട് അസഭ്യം പറയുകയും ചീത്ത വിളിക്കുകയും ചെയ്തതുകൊണ്ടല്ലേ സിപിഎമ്മുകാർ തെരഞ്ഞെടുപ്പിൽ തോറ്റതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. യോഗത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർ ചിന്തിക്കുന്നതിന് വേണ്ടിയാണ് താൻ ഇത് പറയുന്നതെന്നും താൻ ആരെയും പാർട്ടി മാറാൻ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മുകാർ തന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതും ചീത്ത വിളിച്ചതും എന്തിനാണെന്ന് ചോദിച്ച അദ്ദേഹം പൊലീസുകാരും ഇതിന് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ചു. ഭരണം മാറിയത് ആലപ്പുഴയിലെ പൊലീസ് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രീതിയിലാണ് അവരുടെ പ്രവർത്തനം. പൊലീസുകാർ ആരോടും മമതയോ വിരോധമോ കാണിക്കാതെ സ്വന്തം ജോലി കൃത്യമായി ചെയ്യണമെന്നും ഒരു പൊലീസുകാരന്റെയും ആനുകൂല്യം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും വിളിച്ച് ഇന്നയാളെ അറസ്റ്റ് ചെയ്യൂ എന്ന് താൻ പറയാറില്ല. തന്നെ പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്നാണ് ചിലർ പറയുന്നത്, എന്നാൽ പ്രവർത്തിക്കാൻ ഇവരുടെ ആരുടെയും സമ്മതം തനിക്ക് ആവശ്യമില്ലെന്നും ജനങ്ങൾ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചതെന്നും 28,000 വോട്ടാണ് തന്റെ ഭൂരിപക്ഷമെന്നും ജി. സുധാകരൻ വ്യക്തമാക്കി. യോഗത്തിലെ ജി. സുധാകരന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്താൻ ശ്രമിച്ചു. സിപിഎമ്മിനെ നിരന്തരം വിമർശിക്കുന്നതിലാണ് പാർട്ടി പ്രവർത്തകർ പ്രകോപിതരായത്.

article-image

dfsvdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed