മാഞ്ഞിഫിക്ക ഹുമാനിത്താസ്: ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു


ഷീബ വിജയൻ


ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഞ്ഞിഫിക്ക ഹുമാനിത്താസിന്റെ പിഒസിയുടെ ഔദ്യോഗിക മലയാളം പരിഭാഷ (മഹത്തായ മനുഷ്യരാശി) പ്രകാശനം ചെയ്തു. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പ്രകാശനം നിർവഹിച്ചു.

നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ലിയോ മാർപാപ്പയുടെ ക്രിയാത്മകമായ ഇടപെടലാണ് ഈ ചാക്രികലേഖനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകാശനത്തോടനുബന്ധിച്ചു നടന്ന പഠനശിബിരത്തിൽ ചാക്രികലേഖനം വിവർത്തനം ചെയ്ത ഫാ. ഡോ. ജേക്കബ് പ്രസാദ്, പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയിൽ, കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി ലാസർ, കെസിഎംഎസ് പ്രസിഡന്റ് ഫാ. ജോബി കൊച്ചുമുട്ടം, കെസിഎംഎസ് സെക്രട്ടറി സിസ്റ്റർ പ്രകാശ, പിഒസി പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ടോണി കോഴിമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

article-image

asssddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed