വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി


ഷീബ വിജയൻ


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ തിങ്കളാഴ്ച ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. ഇന്ന് രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്‍റെ നീക്കം. അതേസമയം, വായ്പയെടുത്ത് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ല. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പകരം 50 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള താൽക്കാലിക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യ തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

article-image

asdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed